കുരുക്കഴിക്കുന്ന മാതാവിനോടുള്ള ജപം

Ave Mariya !

ദൈവിക സാന്നിത്ഥ്യം പൂർണ്ണമായും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധ കന്യകാമറിയമേ , അമ്മയുടെ ജീവിതകാലം മുഴുവൻ ‘അമ്മ വളരെയധികം എളിമയോടുകൂടി പിതാവായ ദൈവത്തിന്റെ ഹിതവും അങ്ങയുടെ പുത്രനും ഞങ്ങളുടെ നാഥനുമായ കർത്താവ് ഈശോമിശിഹായുടെ മാതൃത്വവും സ്വീകരിച്ചുവല്ലോ.തിന്മ ഒരിക്കലും ആശയകുഴപ്പത്താൽ അങ്ങയെ കുടുക്കുവാനോ അകപ്പെടുത്തുവാനോ ധൈര്യപ്പെട്ടിട്ടില്ല.കാനായിലെ കല്യാണ വിരുന്നിൽ അങ്ങ് മാധ്യസ്ഥം വഹിച്ചത് പോലെ ഞങ്ങളുടെ ബുദ്ധിമുട്ടുകളിലും ക്ലേശങ്ങളിലും അങ്ങ് മാധ്യസ്ഥം വഹിച്ചിട്ടുണ്ട്.സങ്കീർണ്ണമായ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുരുക്കുകൾ ലാളിത്യത്തോടും ക്ഷമയോടും കൂടി അഴിച്ചുമാറ്റാനുള്ള മാതൃക ‘അമ്മ ഞങ്ങൾക്ക് കാണിച്ചുതന്നിട്ടുമുണ്ട്.നിത്യവും ഞങ്ങളുടെ അമ്മയായിരുന്ന് കൊണ്ട് ദൈവവുമായി ഒന്നുചേരാനുള്ള പാത ഞങ്ങൾക്ക് വ്യക്തമാക്കുകയും ഒരുക്കിത്തരികയും ചെയ്യുന്നത് ‘അമ്മ തന്നെയാണ്.

പരിശുദ്ധ അമ്മേ ,ഞങ്ങളുടെ അമ്മയായ ദൈവമാതാവേ.അങ്ങയുടെ മാതൃ ഹൃദയത്താൽ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജീവിതക്കുരുക്കുകളെ അഴിച്ചുമാറ്റണമേ.ഞങ്ങളുടെ ഈ അപേക്ഷ (ആവശ്യം പറയുക) അമ്മയുടെ തൃക്കരങ്ങളിൽ സ്വീകരിച്ച് ഞങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പങ്ങളുടെ ബന്ധനത്തിൽനിന്ന് വിടുതൽ വാങ്ങി തരേണമേ.അനുഗ്രഹീതയായ അമ്മേ,അങ്ങയുടെ കൃപയാലും മാതൃകയാലും മാധ്യസ്ഥത്താലും തിന്മയിൽനിന്ന് വിടുതലും ദൈവവുമായി ഒന്നുചേരുന്നതിൽ നിന്ന് ഞങ്ങളെ അകറ്റുന്ന കുരുക്കുകൾ അഴിച്ചുകളയുകയും ചെയ്യണമേ.അപ്രകാരം തെറ്റുകളിൽ നിന്നും ആശയകുഴപ്പങ്ങളിൽ നിന്നും ഞങ്ങൾ സ്വാതന്ത്രരാകുകയും എല്ലാകാര്യങ്ങളിലും ദൈവത്തെ ദർശിക്കുവാനും ഹൃദയത്തിൽ സൂക്ഷിക്കുവാനും ഞങ്ങളുടെ സഹോദരരിലൂടെ അങ്ങയെ ശുശ്രൂഷിക്കുവാനും ഇടയാക്കണമേ.
ദൈവമാതാവേ ഞങ്ങളുടെ ഉപദേഷ്ടാവായിരുന്ന് അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.

1 thought on “കുരുക്കഴിക്കുന്ന മാതാവിനോടുള്ള ജപം”

 1. Long time supporter, and thought I’d drop a comment.

  Your wordpress site is very sleek – hope you don’t mind me asking what theme
  you’re using? (and don’t mind if I steal it? :P)

  I just launched my site –also built in wordpress like yours– but the theme slows (!) the site down quite a bit.

  In case you have a minute, you can find it by searching for “royal cbd” on Google (would appreciate any feedback)
  – it’s still in the works.

  Keep up the good work– and hope you all take care of yourself during the coronavirus scare!

Leave a Reply

Your email address will not be published. Required fields are marked *