ലവീത്ത പ്രാർത്ഥന

La Vita Prayer
La Vita Prayer

ജീവദാതാവായ ദൈവമേ ഞങ്ങളെ അനുദിനം ദൈവിക ജീവനിലേക്ക് നയിക്കുന്നതിന് നന്ദി പറയുന്നു.ജീവൽ സംരക്ഷണത്തിനും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനുമുള്ള ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളെയും ആശീർവദിക്കണമേ.ജനിക്കാൻ അനുവദിക്കപ്പെടാത്ത എല്ലാ കുഞ്ഞുങ്ങളെയും ജീവിക്കാൻ പ്രയാസമനുഭവപ്പെടുന്ന സകലരെയും കടാക്ഷിക്കണമേ.ലോകം മുഴുവനുമുള്ള ജീവനെതിരായ സകല പ്രവർത്തനങ്ങളെയും,പൈശാചിക കോട്ടകളെയും ,ദുഷ്ട തന്ത്രങ്ങളെയും പരിശുദ്ധാത്മാവിൻറെ ശക്തിയാൽ നിർവീര്യമാക്കണമേ.എല്ലാ കുടുംബങ്ങളിലും ഏക കർത്താവും രക്ഷകനുമായ ഈശോയിലുള്ള ദൃഡമായ വിശ്വാസവും ജീവന്റെ സമൃദ്ധിയും വിശുദ്ധ ജീവിതവും ഞങ്ങൾ പ്രാർത്ഥിക്കുന്നു.ലവീത്ത മിനിസ്ട്രിയുടെ എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും പരിശുദ്ധാത്മാവിനാൽ വഴി നടത്തുകയും ചെയ്യണമേ.ജീവന്റെ ശുശ്രൂഷകരായി വിശുദ്ധരായ അനേകം പ്രേഷിതരെ ഒന്നിപ്പിക്കണമേ.വിശ്വസ്തതയോടും പ്രാർത്ഥനയോടും സ്നേഹത്തോടും കൂടെ ലോകം മുഴുവനിലും ജീവൻറെ സുവിശേഷം ഞങ്ങൾ പ്രഹോഷിക്കട്ടെ.ലവീത്ത ശുശ്രൂഷകൾക്കും ലവീത്ത പ്രാർത്ഥനകളിൽ പങ്കുചേരുന്നവർക്കും ദൈവസംരക്ഷണം നൽകണമേ ആമ്മേൻ.

ലവീത്ത മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യാക്കോബ് ശ്ലീഹായേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ജിയന്നയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

Leave a Reply

Your email address will not be published. Required fields are marked *