കന്യാകുമാരി മുതൽ കാഷ്മീർ വരെ

2013 ജനുവരി -01. ലോകം മുഴുവൻ പുതുവര്ഷത്തിന്റെ സന്തോഷ ലഹരിയിലാണ്.

പുതിയ ഒരു വര്ഷം കൂടി പൊട്ടി വിരിയുന്നു പ്രതീക്ഷകളുടെ പൂക്കാലവുമായി.

നാലാം ക്ലാസിൽ  പഠിക്കുന്ന അച്ചുവിന്റെ ബുക്ക്‌ എടുത്തു നോക്കുകയാണ് അവന്റെ അമ്മ.. ” ഇന്നത്തെ assignment ചെയ്യാൻ ഹെല്പ് ചെയ്യണേ അമ്മേ” എന്നും പറഞ്ഞിട്ട് അവൻ കുളിക്കാൻ കയറിയതാ. മലയാളത്തിന്റെ നോട്ട് ബുക്കിൽ എഴുതിയിരിക്കുന്നത് പ്രധാന പത്ര വാർത്ത പകർത്താൻ ആണ് .

Nirbhaya Rape and Murder case in Delhi

മനസിൽ കൂടി ഒരു ഇടി മിന്നൽ കടന്നുപോകുന്ന പോലെ തോന്നി  അവൾക്ക്‌ അപ്പോൾ . പ്രധാന വാർത്ത തന്നെ പകർത്തിയില്ലെങ്കിൽ ഇന്റെർണൽ മാർക്ക് കുറയും.താൻ ഇതെങ്ങനെ പകർത്തും? ഒൻപത്  വയസകുന്നതെയുള്ളൂ എന്നാലും നല്ല അഡ്വാൻസ്‌ഡ് ബുദ്ധി ആണു് അവന്റെത്‌. ഈ വാർത്ത അതേപടി പകർത്തിയാൽ അവൻ നാളെ ക്ലാസിൽ അത് ചടുലമായി അവതരിപ്പിക്കും. അപ്പോൾ അവന്റെ  മനസ് എങ്ങിനെയായിരിക്കും? ഇങ്ങനെ ഓരോ ചിന്തകൾ മനസിനെ മഥിക്കുമ്പോൾ അവൾ   ഒന്ന് തീരുമാനിച്ചു. എന്തായാലും പത്രത്തിൽ വന്ന വാർത്തയല്ലേ പകർത്തുക തന്നെ. രാജ്യ തലസ്ഥാനത്ത് ഒരു പെണ്‍കുട്ടി (നിർഭയ) ബസിൽ വെച്ച് കൂട്ട മാനഭംഗത്തിന് ഇരയായ വാർത്തയാണ് വളരെ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത്‌ . അവൻ ചോദിക്കുമ്പോൾ ഇതെങ്ങിനെ വിവരിക്കും അവനോടു? അവന്റെ കുഞ്ഞുമനസിനു ഇത് എങ്ങിനെ മനസിലാകും? സാരമില്ല,എന്തായാലും പകർത്തുക തന്നെ. അവൻ എന്റെ മോനല്ലേ ..പതിയെ മനസിലാക്കികൊള്ളും.

പത്രത്തിലെ വാർത്ത പകർത്തി കഴിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത വികാര വിക്ഷുബ്ധം. “ദൈവമേ ഈ രാജ്യം ഇത്രമാത്രം അധപതിച്ചോ? അവന്റെ ഇളയ അലനീസിനെ അടുത്ത വർഷം LKG യിൽ ചേർക്കാനുള്ളതാ. ഈ കഴുകന്മാർ എപ്പോഴാണാവോ അവളുടെ മേൽ ചാടിവീഴുക എന്നറിയില്ല. അവൾ നാലാം ക്ലാസ്സിൽ എത്തുമ്പോൾ പകർത്തി എഴുതാൻ കിട്ടുന്നത് ആ ക്രൂരന്മാരെ തൂക്കിലേറ്റിയ വാർത്തയായിരിക്കും.

‘കണ്ണട’ എന്ന കവിത കേട്ടപ്പോൾ ഇതുപോലെ ഒരു വിങ്ങൽ മനസ്സിൽ ഉണ്ടായത് അവൾ ഓർത്തു,

സ്വാമി വിവേകാനന്താൻ കന്യാകുമാരിയിലെ പാറയിൽ ധ്യാനം ചെതപ്പോൾ കിട്ടിയ ജ്ഞാനം , അദ്ദേഹം അത് അങ്ങ് ചിക്കാഗോയിൽ പോയി പ്രസംഗിച്ചതും എത്രയോ ശരിയായിരുന്നു? ഇന്ത്യ ഒരു ഭ്രാന്താലയം ആണെന്നും ഇവിടെയുള്ളവർ കൂപമണ്ടൂക ബുദ്ധികൾ ആണെന്നും. അതായത് കിണറ്റിൽ കിടക്കുന്ന തവളയ്ക്ക് അതു മാത്രം ആണ് ലോകം എന്നതാണ്  ചിന്ത — എന്ന് ഡിഗ്രിക്ക് പഠിച്ചപ്പോൾ മലയാളം പ്രൊഫസർ പറഞ്ഞത് ഓർമ്മ വന്നു. എന്തിനധികം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വീമ്പിളക്കുന്ന കേരളത്തിൽ,ശബരിമലയിലെ അരവണയിൽ വരെ മായം കണ്ടെത്തിയില്ലേ?

 എവിടെയാ ശാന്തിയും സമാധാനവും ഉള്ളത്? ഇന്ത്യയുടെ വടക്ക് കാശ്മീരിൽ നടക്കുന്ന അക്രമവും ഹിംസയും കാണുമ്പോൾ മഹാത്മജി വീണ്ടും പുനർജനിക്കേണ്ടിയിരിക്കുന്നു എന്ന് വരെ തോന്നി പോകുവാ. കന്യാകുമാരി മുതൽ കാശ്മീർ വരെ നീണ്ടു കിടക്കുന്ന ഈ പാപ വിത്തുകളെ ഇല്ലാതാക്കാൻ ഇനിയും എത്ര നിർഭയമാർ ജീവത്യാഗം ചെയ്യേണ്ടി വരുമോ ആവൊ?

“ഈശ്വരാ ഇതൊന്നും കാണാനും കേൾക്കാനും ഒത്തിരി നാൾ ഇടവരുത്തരുതെ”. അവൾ ആത്മഗധം ചെയ്തു.

അച്ചു കുളി കഴിഞ്ഞു വന്നു. “അമ്മേ assignmentഎന്തായി?” 

“എഴുതിയിട്ടുണ്ട് മോനെ “. അനുദിന യാഥാർത്യത്തിലേക്ക്  എത്താൻ അവൾ ഒരുപാട്’ വിഷമിച്ചു.

ബിനുമോൻ ജോർജ്‌, ചേന്നപ്പിള്ളിൽ


Leave a Reply

Your email address will not be published. Required fields are marked *