അക്കരപച്ച

Oasis
അക്കരപച്ച

ആ സ്വപനത്തിൽ  നിന്നും ഉണർന്നപ്പോൾ ഞാൻ ചുറ്റും തപ്പി നോക്കി .ഞാൻ എവിടെയാണ്?

അയ്യോ ഞാൻ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു വന്ന്‌ കിടന്ന പാടേ ആണല്ലോ .വിയര്തോലിച്ച ഡ്രസ്സ്‌ എ സി യിലെ തണുപ്പിൽ ഇപ്പോൾ ഉണങ്ങിയിരിക്കുന്നു .വീണ്ടും പരതി നോക്കി .റൂമിലെ ലൈറ്റ് സ്വിച്ച് കണ്ടുപിടിക്കാൻ കുറെ സമയം എടുത്തു.ഒരു വിധേന സ്വിച്ച് ഓണ്‍ ആക്കി.

അതെ. ഞാൻ എന്റെ  റൂ മിൽ   രാവിലെ 6 മണിക്ക്‌ വന്നു ക്ഷീണം കൊണ്ട് ഉറങ്ങിയതാ . സമയം എത്രയായി ആവോ ? ക്ലോക്കിലെ സൂചി 5 മണി . ദൈവമെ ..ഇനി ഡ്രസ്സ്‌ കഴുകണം ..കുളിക്കണം ..കാന്റീനിൽ നിന്നും കുപ്പൂസും കറിയും വാങ്ങണം ..കറി  പിന്നെ തന്റെ സ്വന്തം രീതിയിൽ രെടിയാക്കണം .6.00 മണിക്ക് പഞ്ച്  ചെയ്തില്ലേൽ ഹാഫ് ഡേ ലീവ് ആകും .ഇന്ന് വ്യാഴാഴ്ച്ച  തന്നെയല്ലേയെന്നു റൂമിലെ അറബി കലണ്ടറിൽ തന്നെയും പിന്നെയും നോക്കി .അതെ .എന്തായാലും നാളെ വെള്ളിയാഴ്ച ഞാൻ ഓവർ ടൈം എടുക്കുന്നില്ല .മടുത്തു .നാളെ ഒന്ന് മനസ് ഫ്രീ ആയിട്ട്‌ വേണം വീട്ടിലേക്കും പഴയ കൂട്ടുകാരെയും ഒക്കെ വിളിച്ച് ,ഇവിടെ ഭയങ്കര സുഖമാ,അടിപൊളിയാ എന്നൊക്കെ നുണ പറയാൻ.

ആ തണുത്ത കാറ്റും ,എന്റെ വീടിന്റെ അടുത്തുള്ള ആ തോടും .മീനും ,കണ്ടവും ഒക്കെ എന്നാ ഇനി കാണാൻ കഴിയുക?

അക്കരപ്പച്ച എന്ന് കാരണവന്മാർ പറഞ്ഞത് എത്ര സത്യമായിരുന്നു എന്ന് ഇപ്പോളാണ് മനസിലാകുന്നത് .

അല്ലേലും മീശ പോലും മുളക്കാത്ത ഞാൻ എങ്ങിനെയാ  ഗൾഫിലെ ഈ ഫക്ടറി യിൽ എഞ്ചിനീയർ ആയി കഴിയുന്നത്‌?

പുണ്യം ..സുകൃതം എന്നൊക്കെ മലയാളം വ്യാകരണം പഠിച്ചത് ഇതിനൊക്കെ ആയിരിന്നിരിക്കണം .സാരമില്ല. എല്ലാം സഹിക്കുക തന്നെ.

ഞാനായിട്ട് വല്ലതും ഉണ്ടാക്കിയാലേ എനിക്ക് ജീവിതം ഉള്ളൂ.

കുപ്പൂസ്‌ ഒരു ഫ്രയിംഗ് പാനിൽ ബട്ടർ ഇട്ടു ചൂടാക്കി.അപ്പോഴാ  ഓർത്തത്‌ അപ്പുറത്തെ റൂമിലെ ജോസഫ്‌ ചേട്ടന്റെ  ഫ്രിഡ്ജ്‌ ഇൽ  കഴിഞ്ഞ ദിവസം ഉണ്ടാക്കിയ മീൻ കറി ഉണ്ട് .ഓടി പോയി അത് എടുത്തു വന്നു ചൂടാക്കം .സമയം 5.35 .ഇനി ഒരു കാക്ക  കുളിയും കഴിഞ്ഞു ,കഴിച്ചു എന്ന് വരുത്തി വേഗം ഫാക്ടറിയിൽ എത്തണം .6.00 മണിക്ക് മുൻപ് പഞ്ച് ചെയ്യാൻ.

മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയരുന്നു.എന്തിനാ താൻ ഈ റിസ്ക്‌ എടുത്ത്‌ ഈ  അബുദാബിയിൽ വന്നത്? നാട്ടിൽ  തന്നെ നല്ല ജോലി കിട്ടുമായിരുന്നില്ലേ ?

വീണ്ടും മനസ് പറഞ്ഞു ..അക്കരപച്ച .

—————————————————————————————–


  • ബിനുമോൻ ജോർജ്‌, ചേന്നപ്പിള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *